---
title: "എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം; ഉടക്കിട്ട് ഘടകകക്ഷികൾ"
english_title: "NDA Uniform Civil Code UCC Implementation NDA Allies Opposition JDU LJP TDP Shinde Shiv Sena"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382744/nda-uniform-civil-code-allies-opposition-jdu-ljp-tdp"
published_at: "2026-09-15T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90d9326668_1000234262.jpg"
keywords: ["Uniform Civil Code", "NDA Allies", "Amit Shah", "JDU", "UCC"]
---

# എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം; ഉടക്കിട്ട് ഘടകകക്ഷികൾ

> **Lead Summary:**  **ഡൽഹി: **എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിൽ ഉടക്കിട്ട് ഘടകകക്ഷികൾ. തീരുമാനത്തിനു മുൻപ് ചർച്ചകൾ വേണമെന്ന് ഹിന്ദുസ്ഥാനി ആവാം മോർച്ചയും ചിരാഗ് പാസ്വാന്റെ എൽജെപി രാംവിലാസ് പാർട്ടിയും വ്യക്തമാക്കി.

## Article Content

 **ഡൽഹി: **എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിൽ ഉടക്കിട്ട് ഘടകകക്ഷികൾ. തീരുമാനത്തിനു മുൻപ് ചർച്ചകൾ വേണമെന്ന് ഹിന്ദുസ്ഥാനി ആവാം മോർച്ചയും ചിരാഗ് പാസ്വാന്റെ എൽജെപി രാംവിലാസ് പാർട്ടിയും വ്യക്തമാക്കി.

ബീഹാറിൽ നീക്കം തടയുമെന്ന ജെഡിയുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ഘടകകക്ഷികളും രംഗത്ത് എത്തിയത്. ആന്ധ്രയിൽ ടിഡിപിയും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.

മുന്നണിയിലെ സഖ്യകക്ഷികളെ വിശ്വാസത്തിൽ എടുത്ത് കൂടിയാലോചനകൾ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. എൻഡിഎയിൽ ഭിന്നത എന്ന വാർത്തകളിൽ ബിജെപിക്ക് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ മഹാരാഷ്ട്രയിൽ നീക്കത്തെ സ്വാഗതം ചെയ്ത് ശിവസേന ഷിൻഡെ വിഭാഗം രംഗത്തെത്തി.

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പിലാക്കും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഞങ്ങൾ ചില സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുൻപ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അദ്ദേഹം പറഞ്ഞു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തി നിയമങ്ങളിൽ പൊതുവായ നിയമ സംവിധാനം കൊണ്ടുവരൽ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382744/nda-uniform-civil-code-allies-opposition-jdu-ljp-tdp)