---
title: "പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്; ടി.കെ. ഗോവിന്ദൻ എംഎൽഎയുടെ അഭിപ്രായത്തെക്കുറിച്ച് കോൺഗ്രസ് - ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണം: കെ.കെ. വിനോദ് കുമാർ"
english_title: "Pinarayi ED Report TK Govindan MLA Opinion Congress League Must Clarify Stand KK Vinod Kumar BJP Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382748/pinarayi-ed-report-tk-govindan-mla-congress-league-stand-kk-vinod-kumar-bjp-kannur"
published_at: "2026-09-15T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa910127f86d_1000234271.jpg"
keywords: ["Pinarayi ED Report", "TK Govindan MLA", "KK Vinod Kumar", "Congress League"]
---

# പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്; ടി.കെ. ഗോവിന്ദൻ എംഎൽഎയുടെ അഭിപ്രായത്തെക്കുറിച്ച് കോൺഗ്രസ് - ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണം: കെ.കെ. വിനോദ് കുമാർ

> **Lead Summary:** **കണ്ണൂർ: **പിണറായിക്കെതിരായ ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ടി.കെ. ഗോവിന്ദൻ എംഎൽഎയുടെ അഭിപ്രായത്തെക്കുറിച്ച് കോൺഗ്രസ് - ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **പിണറായിക്കെതിരായ ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ടി.കെ. ഗോവിന്ദൻ എംഎൽഎയുടെ അഭിപ്രായത്തെക്കുറിച്ച് കോൺഗ്രസ് - ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇഡി പിണറായിക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞത് രാഷ്ട്രീയ പ്രേരിതമാണെന്നും വിശ്വസിക്കാൻ പറ്റാത്ത ഏജൻസിയാണെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. ടി.കെ. ഗോവിന്ദൻ എംഎൽഎ ആയത് യുഡിഎഫ് പിന്തുണയോടെയാണ്. പിണറായിയെ വെള്ളപൂശാനുള്ള ഗോവിന്ദന്റെ അഭിപ്രായത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382748/pinarayi-ed-report-tk-govindan-mla-congress-league-stand-kk-vinod-kumar-bjp-kannur)