---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി"
english_title: "Taliparamba Bus Stand Private Bus Runs Over 11 Year Old Girl Foot Fatima Irikkur Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382755/taliparamba-bus-stand-private-bus-runs-over-11-year-old-girl-foot"
published_at: "2026-09-15T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9130c89ae4_1000234277.jpg"
keywords: ["Taliparamba Bus Stand", "Bus Accident", "11 Year Old Girl", "Private Bus Sreenidhi"]
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

> **Lead Summary:** **തളിപ്പറമ്പ് : ** തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ് : ** തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

മാതാവിനൊപ്പം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. പെരുമ്പടവ്-ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്.

നടന്നുപോകവേ പുറകിലെത്തിയ ബസ്, സ്റ്റാൻഡിൽ നിർത്തുന്നതിനിടെ ഫാത്തിമ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇടതുകാൽ പാദത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382755/taliparamba-bus-stand-private-bus-runs-over-11-year-old-girl-foot)