---
title: "തലശ്ശേരി ബ്രഹ്മസ്ഥാനത്തിന്റെ 22-ാം വാർഷികം  വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു"
english_title: "22nd Anniversary of Thalassery Brahmasthanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38276/22nd-anniversary-of-thalassery-brahmasthanam"
published_at: "2022-04-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e8c8b798f3_Picsart_22-04-19_15-48-26-307.jpg"
keywords: []
---

# തലശ്ശേരി ബ്രഹ്മസ്ഥാനത്തിന്റെ 22-ാം വാർഷികം  വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു

> **Lead Summary:** തലശ്ശേരി:- തലശ്ശേരി ബ്രഹ്മസ്ഥാനത്തിന്റെ 22-ാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ നടന്ന ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം എന്നിവയ്ക്ക് ബ്രഹ്മ: സുമേധാമൃത ചൈതന്യ കാർമ്മികത്വം വഹിച്ചു.

## Article Content

തലശ്ശേരി:- തലശ്ശേരി ബ്രഹ്മസ്ഥാനത്തിന്റെ 22-ാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ നടന്ന ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം എന്നിവയ്ക്ക് ബ്രഹ്മ: സുമേധാമൃത ചൈതന്യ കാർമ്മികത്വം വഹിച്ചു.

തുടർന്ന് വിളക്കുപൂജ , ശനി പൂജ എന്നിവ നടന്നു. മഠാദ്ധ്യക്ഷൻ സ്വാമി അഭേദാമൃതാനന്ദപുരി മുഖ്യ കാർമ്മികത്വം വഹിച്ചു.

അമൃത ബാല കേന്ദ്രം, അമൃത യുവധർമ്മധാര എന്നിവയിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38276/22nd-anniversary-of-thalassery-brahmasthanam)