---
title: "പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി"
english_title: "Ramadan relief was distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38283/ramadan-relief-was-distributed"
published_at: "2022-04-19T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e908013d86_Picsart_22-04-19_16-05-19-741.jpg"
keywords: []
---

# പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി

> **Lead Summary:** പെരിങ്ങാടി: ജീവകാരുണ്യ സേവന മേഖലയിൽ സജീവ സാന്നിധ്യമായ പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി.തലശ്ശേരി എം.എൽ.എ.അഡ്വ.എ.എൻ.ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

പെരിങ്ങാടി: ജീവകാരുണ്യ സേവന മേഖലയിൽ സജീവ സാന്നിധ്യമായ പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി.തലശ്ശേരി എം.എൽ.എ.അഡ്വ.എ.എൻ.ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റ് നടത്തി വരുന്ന റംസാൻ റിലീഫ് വിതരണം പെരിങ്ങാടി എം.എം.എൽ.പി.സ്കൂളിൽ വച്ച് നടന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ട്രസ്റ്റ് ചടങ്ങിൽ വച്ച്  ന്യൂ മാഹി പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് സഹായ വിതരണവും കിറ്റ് വിതരണവും സൗജന്യ ഭക്ഷ്യഷ്യ കിറ്റുകളും വിതരണം നടത്തി. 

എം.ആർ.സി.ടി.ചെയർമാൻ കെ.കെ.ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ  കിറ്റ് വിതരണം നടത്തി.

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സെയ്ത്തു, മുഖ്യ പ്രഭാഷണം നടത്തി. എം.പി.സെയ്ദ് , കെ.ജയപ്രകാശ്, അർജുൻ, എസ്.കെ.വിജയൻ, വി.കെ.മുഹമ്മദ് തമീം, എം.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കമ്മിറ്റിക്കു വേണ്ടി സി.കെ.ഫൈസൽ ധനസഹായം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38283/ramadan-relief-was-distributed)