---
title: "സുകുമാരൻ നമ്പ്യാർ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ 21-ആം വാർഷികത്തിൻ്റെ ഭാഗമായി ജാതക പഠന പദ്ധതി ആരംഭിക്കും "
english_title: "Horoscope study project will be started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38287/horoscope-study-project-will-be-started"
published_at: "2022-04-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e954a8d267_Screenshot_20220419_162530.jpg"
keywords: []
---

# സുകുമാരൻ നമ്പ്യാർ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ 21-ആം വാർഷികത്തിൻ്റെ ഭാഗമായി ജാതക പഠന പദ്ധതി ആരംഭിക്കും 

> **Lead Summary:** കണ്ണൂർ: കടയപ്രത്ത് സുകുമാരൻ നമ്പ്യാർ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ 21-ആം വാർഷികത്തിൻ്റെ ഭാഗമായി ജാതക പഠന പദ്ധതി ആരംഭിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: കടയപ്രത്ത് സുകുമാരൻ നമ്പ്യാർ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ 21-ആം വാർഷികത്തിൻ്റെ ഭാഗമായി ജാതക പഠന പദ്ധതി ആരംഭിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നൂറ് ജാതകങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗ സ്ഥിതിയും രോഗ സാധ്യതയും പഠന വിഷയമാക്കുന്നതാണ് പദ്ധതി. ഒന്നര വർഷം മുതൽ 2 വർഷം വരെ ഗവേഷണത്തിന് വേണ്ടി വരുമെന്നാണ് കരുതുന്നത്.

കണ്ണൂരിലും ചെറുതാഴത്തുമാണ് പ്രവർത്തനം നടപ്പിലാക്കുക. ഏപ്രിൽ 24ന് രാവിലെ 10 മണിക്ക് ചെറുതാഴം സംസ്കൃത വിദ്യാപീഠത്തിൽ പറശ്ശിനിക്കടവ് ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പലും ആയുർവേദ ചികിൽസകനുമായ ഡോ.പി പി ഭാസ്കരൻ ഉദ്ഘാടനം ചെയ്യും.

ഇതോടനുബന്ധിച്ച് ജാതക പഠന ക്ലാസും ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് കെ കെ പ്രഭാകരൻ, സെക്രട്ടറി മണ്ടൂർ സുകുമാരൻ, അഡ്വ.പി വി ശരത്ചന്ദ്രൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38287/horoscope-study-project-will-be-started)