---
title: "ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കൂത്തുപറമ്പിൽ നിന്ന് കൊണ്ടു പോകും"
english_title: "The flag will be carried from Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38292/the-flag-will-be-carried-from-koothuparamba"
published_at: "2022-04-19T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e9bb189ce7_Screenshot_20220419_165307.jpg"
keywords: []
---

# ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കൂത്തുപറമ്പിൽ നിന്ന് കൊണ്ടു പോകും

> **Lead Summary:** കൂത്തുപറമ്പ: ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കൂത്തുപറമ്പിൽ നിന്ന് കൊണ്ടു പോകും. പതാക ജാഥയുടെ ഭാഗമായുള്ള സംഘടകസമിതി രൂപീകരണ യോഗം കൂത്തുപറമ്പിൽ നടന്നു.

## Article Content

കൂത്തുപറമ്പ: ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കൂത്തുപറമ്പിൽ നിന്ന് കൊണ്ടു പോകും. പതാക ജാഥയുടെ ഭാഗമായുള്ള സംഘടകസമിതി രൂപീകരണ യോഗം കൂത്തുപറമ്പിൽ നടന്നു.

ഈ മാസം 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാകയാണ് കൂത്തുപറമ്പിൽ നിന്ന് കൊണ്ടു പോകുന്നത്.

25ന് രാവിലെ എട്ടിന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദൻ പതാക ജാഥ ഉദ്ഘാടനംചെയ്യും.

സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ക്യാപ്റ്റനും പി ബി അനൂപ് മാനേജറുമായ ജാഥ 27 ന് പത്തനംതിട്ടയിലെ സമ്മേളന നഗരിയിൽ സമാപിക്കും.

27 മുതൽ 30 വരെയാണ് സമ്മേളനം നടക്കുക. പതാകജാഥ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി കൂത്തുപറമ്പിൽ സംഘടകസമിതി രൂപീകരിച്ചു. പി ബാലൻ സ്മാരക ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ല സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു.

ടി മിഥുൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ,മുഹമ്മദ് സിറാജ്,വി ഷിജിത്ത്,കെ ഷിബിന,അഭിലാഷ് പനോളി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38292/the-flag-will-be-carried-from-koothuparamba)