---
title: "തെരുവ് നായക്കും വേണം കനിവ്; അടക്കാത്തോട് ടൗണിൽ ശരീരമാസകലം വ്രണവുമായി നായ"
english_title: "Street Dog Needs Compassion Adakkathode Town Wounds Pain Animal Welfare"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382924/street-dog-needs-compassion-adakkathode-wounds-animal-welfare"
published_at: "2026-09-16T14:00:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa53adc672d_1000234496.jpg"
keywords: ["Street Dog", "Adakkathode", "Animal Welfare", "Stray Dog Injury"]
---

# തെരുവ് നായക്കും വേണം കനിവ്; അടക്കാത്തോട് ടൗണിൽ ശരീരമാസകലം വ്രണവുമായി നായ

> **Lead Summary:** **അടക്കാത്തോട്: **ശരീരമാസകലം വ്രണങ്ങളുമായി വേദനയിൽ പുളഞ്ഞ് തെരുവ് നായ കനിവ് തേടുന്നു. അടക്കാത്തോട് ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന നായയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**അടക്കാത്തോട്: **ശരീരമാസകലം വ്രണങ്ങളുമായി വേദനയിൽ പുളഞ്ഞ് തെരുവ് നായ കനിവ് തേടുന്നു. അടക്കാത്തോട് ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന നായയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ശരീരത്തിൽ വലിയ വ്രണങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് നടക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുന്ന നിലയിലാണ് നായ. വേദന സഹിക്കാനാകാതെ തെരുവിലൂടെ അലയുന്ന കാഴ്ച നാട്ടുകാരിലും യാത്രക്കാരിലും ദുഃഖമുണർത്തുന്നു.

നായയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും അടിയന്തര ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മൃഗസംരക്ഷണ വകുപ്പും ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതരും അടിയന്തരമായി ഇടപെട്ട് നായയെ സുരക്ഷിതമായി മാറ്റി ചികിത്സ നൽകണമെന്നാണ് ആവശ്യം.

വേദനയിൽ കഴിയുന്ന ഒരു ജീവന് ചികിത്സയും സംരക്ഷണവും നൽകാൻ അധികൃതർ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382924/street-dog-needs-compassion-adakkathode-wounds-animal-welfare)