---
title: "പിണറായിയും കുടുംബവും കേരളത്തിലെ വലിയ മാഫിയയെന്ന് സ്വപ്ന സുരേഷ്"
english_title: "Pinarayi Family Biggest Mafia In Kerala Swapna Suresh Allegation Hawala Syndicate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382931/pinarayi-family-biggest-mafia-kerala-swapna-suresh-allegation"
published_at: "2026-09-16T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa5bf1d1f31_1000234513.jpg"
keywords: ["Swapna Suresh", "Pinarayi Vijayan", "Hawala Deal", "Gold Smuggling"]
---

# പിണറായിയും കുടുംബവും കേരളത്തിലെ വലിയ മാഫിയയെന്ന് സ്വപ്ന സുരേഷ്

> **Lead Summary:** **തിരുവനന്തപുരം: **പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ മുമ്പ് പറഞ്ഞ കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്ന് സ്വപ്ന പറഞ്ഞു. നയതന്ത്ര ചാനലിലൂടെ ഇപ്പോൾ സ്വർണം കടത്താൻ കഴിയാതെ വന്നപ്പോഴാകാം കുടുംബം ഹവാല ഇടപാടിലേക്ക് തിരിഞ്ഞതെന്ന് സ്വപ്ന ആഞ്ഞടിച്ചു.

## Article Content

**തിരുവനന്തപുരം: **പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ മുമ്പ് പറഞ്ഞ കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്ന് സ്വപ്ന പറഞ്ഞു. നയതന്ത്ര ചാനലിലൂടെ ഇപ്പോൾ സ്വർണം കടത്താൻ കഴിയാതെ വന്നപ്പോഴാകാം കുടുംബം ഹവാല ഇടപാടിലേക്ക് തിരിഞ്ഞതെന്ന് സ്വപ്ന ആഞ്ഞടിച്ചു.

പിണറായിയുടേയും കുടുംബത്തിന്റേയും വിദേശത്തെ ബിസിനസുകളെക്കുറിച്ച് താൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് സ്വപ്ന പറഞ്ഞു. തനിക്ക് ഇതെല്ലാം പണ്ട് മുതൽ അറിയുന്നതാണ്. ഇവർ ഒരു സിൻഡിക്കേറ്റാണ്. ആ സിൻഡിക്കേറ്റ് അഴിച്ചുപണിഞ്ഞ് ഓരോരുത്തരേയായി ചോദ്യം ചെയ്ത് മാത്രമേ ഇത് പുറത്തുകൊണ്ടുവരാനാകൂ എന്നും സ്വപ്ന സുരേഷ് പറഞ്ഞു.

താനും എം ശിവശങ്കറും പലതവണ വിദേശത്ത് പോകുകയും ബിസിനസ് സാധ്യതകൾ തേടുകയും ഇടപാട് സംസാരിക്കുകയുമെല്ലാം ചെയ്തത് വീണയ്ക്കായാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഇത്തരം ഹവാല ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ല. താൻ കോഴിക്കോടും മറ്റുമുള്ള ലോക്കൽ ഡീലർമാരുമായി സംസാരിച്ചിട്ടില്ലെന്നും വിദേശത്തുള്ളവരുമായാണ് ഇടപെട്ടിരുന്നതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382931/pinarayi-family-biggest-mafia-kerala-swapna-suresh-allegation)