---
title: "വിജയ്‌യെ ഒരു നോക്ക് കാണാൻ ലണ്ടൻ നഗരത്തിൽ ജനക്കൂട്ടം; സുരക്ഷാ ആശങ്കയിൽ പരിപാടി റദ്ദാക്കി"
english_title: "Vijay London Visit Cancelled Fans Gathering Shard Hotel Police Permission Denied Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382951/vijay-london-visit-fans-meet-cancelled-police-security-concern"
published_at: "2026-09-16T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa6f8cbb7b4_1000234538.jpg"
keywords: ["Vijay", "TVK", "London Visit", "Tamil Nadu Politics"]
---

# വിജയ്‌യെ ഒരു നോക്ക് കാണാൻ ലണ്ടൻ നഗരത്തിൽ ജനക്കൂട്ടം; സുരക്ഷാ ആശങ്കയിൽ പരിപാടി റദ്ദാക്കി

> **Lead Summary:** **ലണ്ടൻ: **തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ലണ്ടൻ സന്ദർശനത്തിൽ ആരാധകരെ കാണുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദി ഷാർഡ് ഹോട്ടലിന് മുന്നിലെത്തി ആരാധകരെ കാണാനായിരുന്നു തീരുമാനം.

## Article Content

**ലണ്ടൻ: **തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ലണ്ടൻ സന്ദർശനത്തിൽ ആരാധകരെ കാണുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദി ഷാർഡ് ഹോട്ടലിന് മുന്നിലെത്തി ആരാധകരെ കാണാനായിരുന്നു തീരുമാനം.

നൂറുകണക്കിന് ആരാധകരും ടിവികെ പ്രവർത്തകരും എത്തിയതോടെയാണ് മെട്രോപൊളിറ്റൻ പോലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ആളുകളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി.

മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ആരാധകരും പ്രവർത്തകരും പിരിഞ്ഞ് പോയത്. ലണ്ടൻ സന്ദർശനം പൂർത്തിയാക്കി സി ജോസഫ് വിജയ് ഇന്ന് തിരികെ തമിഴ്നാട്ടിലെത്തും.

അതേസമയം, വിജയ്യുടെ ലണ്ടൻ സന്ദർശനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിന്റെ ഉദ്ദേശ്യം, ചെലവ്, സുതാര്യത എന്നിവ സംബന്ധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ചോദ്യം ഉന്നയിക്കുന്നത്.

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും വിജയ്യുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ തേടി. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ ആരൊക്കെ, യാത്രയ്ക്കായി സർക്കാർ ഫണ്ട് ഉപയോഗിച്ചിരുന്നോ, തമിഴ്നാട്ടിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ലക്ഷ്യമിട്ടിരുന്ന നിക്ഷേപങ്ങൾ ഏതൊക്കെ എന്നെല്ലാമാണ് പ്രതിപക്ഷം ചോദിക്കുന്നത്.

തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382951/vijay-london-visit-fans-meet-cancelled-police-security-concern)