---
title: "ഉജ്വല ബാല്യം പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു"
english_title: "The Brilliant Childhood Awards were presented"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38298/the-brilliant-childhood-awards-were-presented"
published_at: "2022-04-19T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ea2b6ae467_images.jpeg"
keywords: []
---

# ഉജ്വല ബാല്യം പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു

> **Lead Summary:** കണ്ണൂർ : വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഉജ്വല ബാല്യം പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിച്ചു. സുചേത സതീഷ്, കെ വി മെസ്ന, അദ്വൈത് എസ് പവിത്രൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. 25000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

## Article Content

കണ്ണൂർ : വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഉജ്വല ബാല്യം പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിച്ചു. സുചേത സതീഷ്, കെ വി മെസ്ന, അദ്വൈത് എസ് പവിത്രൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. 25000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവ് തെളിയിച്ച 6നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ഉജ്വല ബാല്യം പുരസ്‌ക്കാരം നൽകുന്നത്.

ജില്ലാ വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, ശിശു സംരക്ഷണ ഓഫീസർ കെ വി രജിഷ, പ്രൊട്ടക്ഷൻ ഓഫീസർ ( നോൺ ഇൻസ്റ്റിറ്റിയൂഷനൽ കെയർ) നിധീഷ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38298/the-brilliant-childhood-awards-were-presented)