---
title: "കല്ല്യാശ്ശേരി, പയ്യന്നൂർ, കണ്ണൂർ ബ്ലോക്കുകളിൽ വെറ്ററിനറി ഡോക്ടർ നിയമനം"
english_title: "Appointment of Veterinary Doctor in Kallyassery, Payyannur and Kannur blocks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38301/appointment-of-veterinary-doctor-in-kallyassery-payyannur-and-kannur-blocks"
published_at: "2022-04-19T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ea6be15994_images (2).jpeg"
keywords: []
---

# കല്ല്യാശ്ശേരി, പയ്യന്നൂർ, കണ്ണൂർ ബ്ലോക്കുകളിൽ വെറ്ററിനറി ഡോക്ടർ നിയമനം

> **Lead Summary:** കണ്ണൂർ : കല്ല്യാശ്ശേരി, പയ്യന്നൂർ, കണ്ണൂർ ബ്ലോക്കുകളിൽ രാത്രികാലത്ത് വീട്ടുപടിക്കൽ മൃഗചികിത്സ സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു.

## Article Content

കണ്ണൂർ : കല്ല്യാശ്ശേരി, പയ്യന്നൂർ, കണ്ണൂർ ബ്ലോക്കുകളിൽ രാത്രികാലത്ത് വീട്ടുപടിക്കൽ മൃഗചികിത്സ സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു.

വൈകീട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ 90 ദിവസത്തേക്കാണ് നിയമിക്കുക. താൽപ്പര്യമുള്ള വെറ്ററിനറി ബുരുദധാരികൾ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്റ്റർ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ഏപ്രിൽ 22ന് വെള്ളി രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോൺ: 04972 700267

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38301/appointment-of-veterinary-doctor-in-kallyassery-payyannur-and-kannur-blocks)