---
title: "കോഴിയിറച്ചി വില്‍പനശാലയില്‍ കഞ്ചാവ്  ; ഉടമകളില്‍ ഒരാള്‍ പിടിയിൽ"
english_title: "Cannabis at the chicken market; One of the owners arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38303/cannabis-at-the-chicken-market-one-of-the-owners-arrested"
published_at: "2022-04-19T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ea8c826a5c_images (3).jpeg"
keywords: []
---

# കോഴിയിറച്ചി വില്‍പനശാലയില്‍ കഞ്ചാവ്  ; ഉടമകളില്‍ ഒരാള്‍ പിടിയിൽ

> **Lead Summary:** പയ്യോളി: കോഴിയിറച്ചി വില്‍പനശാലയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകളില്‍ ഒരാള്‍ പിടിയിലായി.

## Article Content

പയ്യോളി: കോഴിയിറച്ചി വില്‍പനശാലയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകളില്‍ ഒരാള്‍ പിടിയിലായി.

പി.കെ.സുനീറിനെയാണ് (38) പയ്യോളി എസ്.ഐ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പയ്യോളി ബിസ്മി നഗറിലെ 'റാഡോ' ചിക്കന്‍ സ്റ്റാളിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് 27 ഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതിയെ പയ്യോളി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ടൗണിലും പരിസരത്തും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതിനെതിരെ ജനജാഗ്രത സമിതി രൂപവത്കരിച്ച്‌ കഴിഞ്ഞ ജനുവരി മുതല്‍ വിപുലമായ പ്രവര്‍ത്തനം നടത്തിവന്നിരുന്നു. ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെ പയ്യോളിയില്‍ വീണ്ടും മയക്കുമരുന്നു മാഫിയ സജീവമാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38303/cannabis-at-the-chicken-market-one-of-the-owners-arrested)