---
title: "തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം; സ്വാഗതം ചെയ്ത് മേയർ, വിമർശിച്ച് സിപിഐഎം"
english_title: "Thiruvananthapuram Zoo Relocation Chief Minister VD Satheesan Proposal Mayor VV Rajesh CPM Criticism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383121/thiruvananthapuram-zoo-relocation-cm-vd-satheesan-mayor-cpim-reaction"
published_at: "2026-09-17T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabade41ead9_1000234655.jpg"
keywords: ["Thiruvananthapuram Zoo", "VD Satheesan", "Mayor VV Rajesh", "Neyyar"]
---

# തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം; സ്വാഗതം ചെയ്ത് മേയർ, വിമർശിച്ച് സിപിഐഎം

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നാണ് മേയർ വിവി രാജേഷ് ഉയർത്തുന്ന ചോദ്യം.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നാണ് മേയർ വിവി രാജേഷ് ഉയർത്തുന്ന ചോദ്യം.

എന്നാൽ തീരുമാനത്തെ ശക്തമായി എതിർക്കുകയാണ് സിപിഐഎം. മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയെന്ന് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ വി കെ പ്രശാന്ത് വിമർശിച്ചു.

നഗര തിരക്കുകൾക്കിടയിൽ നിന്ന് മൃഗങ്ങളെ മാറ്റണമെന്ന ആശയത്തിന് പിന്തുണയുണ്ടെങ്കിലും മാറ്റം പ്രായോഗികമാണോ എന്നതിൽ ആശങ്കയേറെയാണ്. മൃഗങ്ങളുടെ സംരക്ഷണം, സ്വാഭാവിക പെരുമാറ്റം നിലനിർത്താനുള്ള സൗകര്യം, വിശാലവും പ്രകൃതിയോട് ചേർന്നതുമായ ആവാസവ്യവസ്ഥ, ചികിത്സ ഒരുക്കൽ ഇതൊക്കെ പ്രധാനമാണ്.

നെയ്യാർ പോലൊരു പ്രദേശം പരിഗണിക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നിർദേശം. എന്നാൽ നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മൃഗങ്ങൾക്ക് വേണ്ടത് വെറും കൂടുകളല്ല. അവയുടെ സ്വഭാവത്തിനും സഞ്ചാരത്തിനും അനുയോജ്യമായ വാസ സ്ഥലമാണ്. മൃഗശാല മാറ്റാൻ കേന്ദ്ര അതോറിറ്റിയുടെ അനുമതി, വനഭൂമി വിനിയോഗത്തിനുള്ള സാങ്കേതിക കടമ്പകൾ, സന്ദർശകർക്കുള്ള ഗതാഗത സൗകര്യങ്ങൾ എന്നിവയും മുന്നിൽ കാണേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383121/thiruvananthapuram-zoo-relocation-cm-vd-satheesan-mayor-cpim-reaction)