---
title: "എറണാകുളം പിറവത്ത് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു; 70 ശതമാനം പൊള്ളലേറ്റ് അത്യാസന്ന നിലയിൽ"
english_title: "Ernakulam Piravom Youth Set On Fire Petrol Friend Attack Arun 70 Percent Burns Police Custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383125/ernakulam-piravom-youth-petrol-attack-friend-burns-critical"
published_at: "2026-09-17T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabb0f809ec7_1000234668.jpg"
keywords: ["Ernakulam Piravom", "Petrol Attack", "Youth Burns", "Police Custody"]
---

# എറണാകുളം പിറവത്ത് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു; 70 ശതമാനം പൊള്ളലേറ്റ് അത്യാസന്ന നിലയിൽ

> **Lead Summary:** **കൊച്ചി: **എറണാകുളം പിറവം സ്നേഹഭവൻ റോഡിൽ വ്യാഴാഴ്ച പുലർച്ചെ 12.30-ഓടെ യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊച്ചി: **എറണാകുളം പിറവം സ്നേഹഭവൻ റോഡിൽ വ്യാഴാഴ്ച പുലർച്ചെ 12.30-ഓടെ യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ജിഷ്ണു, ഇയാളെ സഹായിച്ച സുഹൃത്ത് ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ തോതിൽ പൊള്ളലേറ്റിട്ടുണ്ട്.

ജിഷ്ണുവും അരുണും തമ്മിൽ കഴിഞ്ഞദിവസങ്ങളിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ബുധനാഴ്ച വൈകിട്ട് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തത് അമ്മയായിരുന്നു. തുടർന്ന് അരുൺ ജിഷ്ണുവിന്റെ അമ്മയോട് ഫോണിലൂടെ അസഭ്യം പറഞ്ഞു. ഇതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383125/ernakulam-piravom-youth-petrol-attack-friend-burns-critical)