---
title: "അനധികൃത മദ്യകേസ്: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല"
english_title: "Anto Augustine Bail Rejected Liquor Case Sultan Bathery Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383259/anto-augustine-bail-rejected-liquor-case-sultan-bathery-court"
published_at: "2026-09-18T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacd86dd1092_WhatsApp_Image_2026-09-18_at_11.43.01_AM.jpeg"
keywords: ["Anto Augustine", "Reporter TV MD", "Anto Augustine Bail Rejected", "Sultan Bathery Court"]
---

# അനധികൃത മദ്യകേസ്: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല

> **Lead Summary:** **കൽപ്പറ്റ:** വീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് തിരിച്ചടി. കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തന്നെ തുടരും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. 14 ദിവസത്തേക്കാണ് കോടതി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്.

## Article Content

**കൽപ്പറ്റ:** വീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് തിരിച്ചടി. കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തന്നെ തുടരും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. 14 ദിവസത്തേക്കാണ് കോടതി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്.

അതേസമയം, കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ് സംഘം. ഇതിനായി എക്സൈസ് ഇന്ന് ബത്തേരി കോടതിയിൽ പ്രത്യേക കസ്റ്റഡി അപേക്ഷ സമർപ്പിക്കും. മദ്യത്തിന്റെ ഉറവിടം, വിതരണം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്താൻ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നാണ് എക്സൈസിന്റെ നിലപാട്.

ആന്റോ അഗസ്റ്റിന്റെ വസതിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വലിയ അളവിലാണ് മദ്യം പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്റർ മദ്യം വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ പ്രാഥമിക ഫോറൻസിക് പരിശോധനാ കണ്ടെത്തൽ. സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383259/anto-augustine-bail-rejected-liquor-case-sultan-bathery-court)