---
title: "ബൗദ്ധിക ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരള സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരിൽ"
english_title: "Parivar Kerala State Conference Intellectually Disabled Parents Kannur Philip Simon Nagar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383300/parivar-kerala-state-conference-intellectually-disabled-parents-kannur-september-20-21"
published_at: "2026-09-18T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacff115bc4d_1000234872.jpg"
keywords: ["Parivar Kerala", "State Conference", "Kannur", "Intellectually Disabled Parents"]
---

# ബൗദ്ധിക ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരള സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **ബൗദ്ധിക ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരള സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **ബൗദ്ധിക ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരള സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ശിക്ഷക് സദനിലെ ഫിലിപ്പ് സൈമൺ നഗറിൽ പ്രതിനിധി സമ്മേളനം 20ന് രാവിലെ 10ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. 11.15ന് നിർമ്മിത ബുദ്ധിയും സാങ്കേതികവിദ്യയും പ്രയോജനങ്ങളുമെന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. ജി ജോ പി ഉലഹന്നാൻ നേതൃത്വം നൽകും. 12ന് നൈപുണി വികസനം സെമിനാർ ഡോ. ഡി കെ ബാബു നേതൃത്വം നൽകും.

21ന് രാവിലെ 10 മണിക്ക് സമാപന സമ്മേളനം അമാനി ഓഡിറ്റോറിയത്തിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പരിവാർ കേരള വെബ്സൈറ്റ് ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിക്കും. 11.30ന് ഗോപിനാഥ് മുതുകാട് പ്രഭാഷണവും സുവനീർ പ്രകാശനവും നടക്കും. സമാപന സമ്മേളനം 4.30ന് ടി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ എം പി കരുണാകരൻ, ആർ കെ വിനോദ്, പി ഷമീൽ, പി മുരളീധരൻ, സി രമേശൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383300/parivar-kerala-state-conference-intellectually-disabled-parents-kannur-september-20-21)