---
title: "കായിക മിത്രം പദ്ധതി മണ്ഡലതല ഉദ്ഘാടനം കോളയാട് സെന്റ് കൊർണേലിയൂസ് സ്കൂളിൽ നടന്നു"
english_title: "Kayika Mithram Project Constituency Level Inauguration Kolayad St Cornelius School MLA VK Sanoj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383319/kayika-mithram-project-constituency-inauguration-kolayad-st-cornelius-school-mla-vk-sanoj"
published_at: "2026-09-18T17:34:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad294a0f121_1000234924.jpg"
keywords: ["Kayika Mithram", "Kolayad", "Mattannur MLA VK Sanoj", "St Cornelius Higher Secondary School"]
---

# കായിക മിത്രം പദ്ധതി മണ്ഡലതല ഉദ്ഘാടനം കോളയാട് സെന്റ് കൊർണേലിയൂസ് സ്കൂളിൽ നടന്നു

> **Lead Summary:** **കോളയാട്: **സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം മട്ടന്നൂർ എംഎൽഎ വി കെ സനോജ് കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു.

## Article Content

**കോളയാട്: **സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം മട്ടന്നൂർ എംഎൽഎ വി കെ സനോജ് കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു.

കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഹ്ലാദൻ പി ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാദർ ബെനഡിക്ട്, മട്ടന്നൂർ എഇഒ ബിന്ദു കെ, സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബു, ഹെഡ്മാസ്റ്റർ ബിനു ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ ചെറിയാൻ, വാർഡ് മെമ്പർ സി ശകുന്തള, പിടിഎ പ്രസിഡന്റ് വി മാർട്ടിൻ, മദർ പിടിഎ പ്രസിഡന്റ് ശ്രുതി വിനോദ്, കായിക അധ്യാപകൻ കെ ജെ വിൽസൺ, സ്കൂൾ ലീഡർ ലിയ എലിസബത്ത് ജോണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383319/kayika-mithram-project-constituency-inauguration-kolayad-st-cornelius-school-mla-vk-sanoj)