---
title: "കടുത്ത വേനൽച്ചൂടിൽ മലയോരത്തിന് ആശ്വാസമായി പെയ്തിറങ്ങി മഴ: പേരാവൂരും സമീപ പ്രദേശങ്ങളും കുളിരണഞ്ഞു"
english_title: "Summer Rain Brings Relief to Hill Ranges in Kannur District"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383323/summer-rain-relief-kannur-hill-tracts-peravoor-kottiyoor"
published_at: "2026-09-18T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad2f6b8cfa8_rain.jpg"
keywords: ["Kannur News", "Peravoor News", "Kottiyoor"]
---

# കടുത്ത വേനൽച്ചൂടിൽ മലയോരത്തിന് ആശ്വാസമായി പെയ്തിറങ്ങി മഴ: പേരാവൂരും സമീപ പ്രദേശങ്ങളും കുളിരണഞ്ഞു

> **Lead Summary:** പേരാവൂർ : കടുത്ത വേനൽച്ചൂടിലും അസഹനീയമായ ഉഷ്ണത്തിലും വെന്തുരുകിയ മലയോര മേഖലയ്ക്ക് കുളിർമഴയായി വേനൽമഴ പെയ്തിറങ്ങി. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങി കണ്ണൂർ ജില്ലയിലെ വിവിധ മലയോര പ്രദേശങ്ങളിലാണ് വെള്ളിയാഴ്ചയാണ് കനത്ത മഴ പെയ്തത്. ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്കും ഉയർന്ന താപനിലയ്ക്കും ഇതോടെ താത്കാലിക ആശ്വാസമായി.

## Article Content

പേരാവൂർ : കടുത്ത വേനൽച്ചൂടിലും അസഹനീയമായ ഉഷ്ണത്തിലും വെന്തുരുകിയ മലയോര മേഖലയ്ക്ക് കുളിർമഴയായി വേനൽമഴ പെയ്തിറങ്ങി. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങി കണ്ണൂർ ജില്ലയിലെ വിവിധ മലയോര പ്രദേശങ്ങളിലാണ് വെള്ളിയാഴ്ചയാണ് കനത്ത മഴ പെയ്തത്. ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്കും ഉയർന്ന താപനിലയ്ക്കും ഇതോടെ താത്കാലിക ആശ്വാസമായി.

ഉച്ചയോടു കൂടി ആകാശം മേഘാവൃതമാവുകയും തുടർന്ന് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി മഴ ശക്തി പ്രാപിക്കുകയുമായിരുന്നു. വനമേഖലയോടും മലനിരകളോടും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. കൊട്ടിയൂർ മലനിരകളിലും വനത്തിലും കനത്ത മഴ പെയ്തതിനെ തുടർന്ന് പ്രദേശത്തെ നദികളിലും തോടുകളിലും ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്.

പെട്ടെന്നുണ്ടായ മഴ മലയോരത്തെ കാർഷിക മേഖലയ്ക്കും വലിയ ഉണർവാണ് നൽകിയത്. വേനൽ കടുത്തതോടെ കുരുമുളക്, കശുവണ്ടി, റബ്ബർ, കവുങ്ങ് തുടങ്ങിയ വിളകൾ വാടിത്തളരുന്ന അവസ്ഥയിലായിരുന്നു. തുടർച്ചയായി പെയ്ത മഴ മണ്ണിലെ ഈർപ്പം നിലനിർത്താനും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകാനും ഏറെ സഹായിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383323/summer-rain-relief-kannur-hill-tracts-peravoor-kottiyoor)