---
title: "മുളങ്കാടുകളിൽ വിജ്ഞാനത്തിന്റെ തണൽ തേടി മഞ്ഞളാംപുറം യു.പി. സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Manjalampuram UP School Students Visit KJ Appachan Bamboo Grove World Bamboo Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383362/manjalampuram-up-school-students-visit-kj-appachan-bamboo-grove-world-bamboo-day"
published_at: "2026-09-19T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aadde744b8e3_1000299728.jpg"
keywords: ["Manjalapuram", "Up school"]
---

# മുളങ്കാടുകളിൽ വിജ്ഞാനത്തിന്റെ തണൽ തേടി മഞ്ഞളാംപുറം യു.പി. സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **മഞ്ഞളാംപുറം**: ലോക മുള ദിനാചരണത്തിന്റെ ഭാഗമായി മഞ്ഞളാംപുറം യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ ബാവേലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കെ.ജെ. അപ്പച്ചന്റെ പ്രശസ്തമായ മുളന്തോട്ടം സന്ദർശിച്ചു. ബാവേലിപ്പുഴയോരം ചേർന്നുള്ള 12 ഏക്കറോളം വരുന്ന ഭൂമിയിലാണ് വർണ്ണശബളമായ ഈ മുളങ്കാട് സ്ഥിതി ചെയ്യുന്നത്.

## Article Content

**മഞ്ഞളാംപുറം**: ലോക മുള ദിനാചരണത്തിന്റെ ഭാഗമായി മഞ്ഞളാംപുറം യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ ബാവേലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കെ.ജെ. അപ്പച്ചന്റെ പ്രശസ്തമായ മുളന്തോട്ടം സന്ദർശിച്ചു. ബാവേലിപ്പുഴയോരം ചേർന്നുള്ള 12 ഏക്കറോളം വരുന്ന ഭൂമിയിലാണ് വർണ്ണശബളമായ ഈ മുളങ്കാട് സ്ഥിതി ചെയ്യുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപത്തിയഞ്ചോളം വേറിട്ട മുളയിനങ്ങൾ ഇവിടെ സംരക്ഷിച്ചു പോരുന്നുണ്ട്. അപൂർവവും കൗതുകമുണർത്തുന്നതുമായ മുളകളുടെ ശേഖരം കുരുന്നുകളിൽ വലിയ അത്ഭുതമാണ് സൃഷ്ടിച്ചത്.

മുളകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും കെ.ജെ അപ്പച്ചൻ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. അധ്യാപകരായ ഷിജോ മാത്യു, ബ്ലസിമോൾ കെ.ഡി., അലൻ മരിയ, ഹൈറുനിസ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികൾ തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിഞ്ഞും നിരീക്ഷണങ്ങൾ കുറിച്ചെടുത്തും സന്ദർശനം അവിസ്മരണീയമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383362/manjalampuram-up-school-students-visit-kj-appachan-bamboo-grove-world-bamboo-day)