---
title: "കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: മലയോര മേഖലയിലെ കോളേജുകളിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് വൻ വിജയം"
english_title: "Kannur University College Union Election: KSU - MSF Front Wins High in Hilly Region"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383409/kannur-university-college-union-election-ksu-msf-front-wins-high-in-hilly-region"
published_at: "2026-09-19T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae313cd58ea_WhatsApp_Image_2026-09-18_at_10.52.07_PM.jpeg"
keywords: ["Kannur University Election", "KSU MSF Alliance", "College Union Election Winners", "Peravoor News"]
---

# കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: മലയോര മേഖലയിലെ കോളേജുകളിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് വൻ വിജയം

> **Lead Summary:** **പേരാവൂർ:** കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മലയോര മേഖലയിൽ വലിയ മുന്നേറ്റം കാഴ്ചവെച്ച് കെ.എസ്.യു - എം.എസ്.എഫ് മുന്നണി. പ്രമുഖ കലാലയങ്ങളിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് സഖ്യം മികച്ച വിജയം സ്വന്തമാക്കിയത്.

## Article Content

**പേരാവൂർ:** കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മലയോര മേഖലയിൽ വലിയ മുന്നേറ്റം കാഴ്ചവെച്ച് കെ.എസ്.യു - എം.എസ്.എഫ് മുന്നണി. പ്രമുഖ കലാലയങ്ങളിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് സഖ്യം മികച്ച വിജയം സ്വന്തമാക്കിയത്.

എടത്തൊട്ടി ഡീപോൾ കോളേജ്, ഇരിട്ടി എം.ജി കോളേജ്, വീർപ്പാട് എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും നേടി കെ.എസ്.യു - എം.എസ്.എഫ് മുന്നണി യൂണിയൻ ഭരണത്തിൽ തിരിച്ചെത്തി. കൂടാതെ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിൽ ചെയർമാൻ, വൈസ് ചെയർമാൻ, ഫൈൻ ആർട്‌സ് സെക്രട്ടറി എന്നീ പ്രമുഖ ജനറൽ സീറ്റുകളിലും മുന്നണി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയം വരിച്ചു.

വിജയാഹ്ലാദത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും വഹിച്ച് പ്രവർത്തകർ കാക്കയങ്ങാട്, ഇരിട്ടി ടൗണുകളിൽ ആവേശകരമായ പ്രകടനങ്ങൾ സംഘടിപ്പിച്ചു. എടത്തൊട്ടി ഡീപോൾ കോളേജിലെ വിജയികളെ ആനയിച്ച് കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. മലയോര മേഖലയിലെ ക്യാമ്പസുകളിൽ യു.ഡി.എഫ് വിദ്യാർഥി സംഘടനകൾ നേടിയ ഈ ഉജ്ജ്വല വിജയം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383409/kannur-university-college-union-election-ksu-msf-front-wins-high-in-hilly-region)