---
title: "കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി"
english_title: "Kerala School Teachers Association March Dharna Collectorate Kannur VK Sanoj MLA KSTA Demands"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383427/ksta-march-dharna-collectorate-kannur-teachers-association-vk-sanoj"
published_at: "2026-09-19T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae4c01a70a3_1000235126.jpg"
keywords: ["KSTA", "Kannur Collectorate March", "Teachers Protest Kerala", "NEP 2020"]
---

# കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി

> **Lead Summary:** **കണ്ണൂർ: **കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.

## Article Content

**കണ്ണൂർ: **കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച് ഉടൻ നടപ്പാക്കുക, ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, അധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്.

മാർച്ചും ധർണയും വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി ടി ശ്രീജ, കെ എസ് ടി എ കണ്ണൂർ ജില്ലാ സെക്രട്ടറി കെ സി സുനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സി സുധീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി രജില, കെ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ജില്ലയിലെ നിരവധി അധ്യാപകരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383427/ksta-march-dharna-collectorate-kannur-teachers-association-vk-sanoj)