---
title: "പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിന് പുതിയ വാഹനം; ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു"
english_title: "Peravoor Excise Range Office New Vehicle Flag Off Minister Sunny Joseph Nishabala Krishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383437/peravoor-excise-range-office-new-vehicle-flag-off-minister-sunny-joseph"
published_at: "2026-09-19T15:00:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae56ad3b6b5_1000235155.jpg"
keywords: ["Peravoor Excise Range Office", "Minister Sunny Joseph", "Aralam Janamaithri Excise"]
---

# പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിന് പുതിയ വാഹനം; ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു

> **Lead Summary:** **പേരാവൂർ: **പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിനായി എക്സൈസ് വകുപ്പ് പുതുതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

## Article Content

**പേരാവൂർ: **പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിനായി എക്സൈസ് വകുപ്പ് പുതുതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷയായി. ചടങ്ങിൽ ആറളം കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതിനും, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിനായി പുതിയ സ്ഥലവും കെട്ടിടവും അനുവദിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ മന്ത്രിക്ക് നിവേദനം നൽകി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, സുരേഷ് ചാലാർ, കെ.കെ. അംബുജാക്ഷൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്, എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പത്മരാജൻ, ജെയിംസ്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ബിജു, മൊയ്യിൽ മുഹമ്മദ് ഷഫീർ, ചക്കിയാട് സജീവൻ കളത്തിൽ എന്നിവരും മറ്റ് സ്റ്റാഫ് അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383437/peravoor-excise-range-office-new-vehicle-flag-off-minister-sunny-joseph)