---
title: "അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ തെളിവെടുപ്പ്"
english_title: "Excess Liquor Case Anto Augustine Evidence Collection Wayanad Vazhavatta House Excise Custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383439/excess-liquor-case-anto-augustine-evidence-collection-wayanad-vazhavatta-excise-custody"
published_at: "2026-09-19T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae5a0588d19_1000235162.jpg"
keywords: ["Anto Augustine", "Excess Liquor Case", "Excise Custody Sulthan Bathery Court"]
---

# അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ തെളിവെടുപ്പ്

> **Lead Summary:** **വയനാട്: **അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങാനാനി വീട്ടിൽ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ വലിയ വാദങ്ങൾ നടന്നിരുന്നു.

## Article Content

**വയനാട്: **അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങാനാനി വീട്ടിൽ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ വലിയ വാദങ്ങൾ നടന്നിരുന്നു.

നിലവിൽ എക്സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിൻ. നാളെ ഉച്ചയ്ക്ക് 12 വരെയാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴവറ്റയിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാർഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് എക്സൈസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമ്മിച്ചു എന്നും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്സൈസ് നൽകിയിരുന്നതെങ്കിലും തെളിവെടുപ്പിനുമായി 24 മണിക്കൂർ കോടതി അനുവദിക്കുകയായിരുന്നു.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം നാളെ ഉച്ചയ്ക്ക് 12 ഓടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലിൽ ഹാജരാക്കും. ചൊവ്വാഴ്ച ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383439/excess-liquor-case-anto-augustine-evidence-collection-wayanad-vazhavatta-excise-custody)