---
title: "പേരാവൂർ ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ ലൈബ്രറി നാടിന് സമർപ്പിച്ചു"
english_title: "Peravoor Grama Panchayat Digital Library Inauguration MP Dr V Sivadasan Bus Stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383451/peravoor-grama-panchayat-digital-library-inauguration-mp-sivadasan"
published_at: "2026-09-19T16:15:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae682bd00d9_1000235183.jpg"
keywords: ["Peravoor Digital Library", "Dr V Sivadasan MP", "Peravoor Grama Panchayat", "Janakeeya Aasoothrana Project"]
---

# പേരാവൂർ ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ ലൈബ്രറി നാടിന് സമർപ്പിച്ചു

> **Lead Summary:** **പേരാവൂർ: **ജനങ്ങളുടെ വിജ്ഞാന പുരോഗതിയും വായനാശീലവും ലക്ഷ്യമിട്ട് പേരാവൂർ ഗ്രാമപഞ്ചായത്ത് 2025-26 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം രാജ്യസഭാ എം.പി ഡോ. വി. ശിവദാസൻ നിർവഹിച്ചു.

## Article Content

**പേരാവൂർ: **ജനങ്ങളുടെ വിജ്ഞാന പുരോഗതിയും വായനാശീലവും ലക്ഷ്യമിട്ട് പേരാവൂർ ഗ്രാമപഞ്ചായത്ത് 2025-26 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം രാജ്യസഭാ എം.പി ഡോ. വി. ശിവദാസൻ നിർവഹിച്ചു.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. രജീഷ് പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുല്ലരിക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. അബ്ദുൽ റഷീദ്, ഷീബാ ഗോപിനാഥൻ, റാണി ടോമി, പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, കെ.കെ. സവിത എന്നിവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. സനൽകുമാർ, ഷഫീർ ചെക്ക്യാത്ത്, ജയചന്ദ്രബോസ്, പ്രജിത് ചാലാറത്ത് എന്നിവരും സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി സിനി എന്നിവരും മറ്റ് പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383451/peravoor-grama-panchayat-digital-library-inauguration-mp-sivadasan)