---
title: "പേരാവൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free Ayurveda Medical Camp Organised in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383470/free-ayurveda-medical-camp-peravoor-melmuringodi"
published_at: "2026-09-19T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae814b48141_peravoor.jpg"
keywords: ["Melmuringodi", "Kannur Health News"]
---

# പേരാവൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പേരാവൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി, മേൽമുരിങ്ങോടി വയോജന വിശ്രമ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേൽമുരിങ്ങോടി വയോജന വിശ്രമ കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ചാലാറത്ത് നിർവഹിച്ചു.

## Article Content

പേരാവൂർ: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പേരാവൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി, മേൽമുരിങ്ങോടി വയോജന വിശ്രമ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേൽമുരിങ്ങോടി വയോജന വിശ്രമ കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ചാലാറത്ത് നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് അംഗം ശാലി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റാണി ടോമി, മേൽമുരിങ്ങോടി വയോജന വിശ്രമ കേന്ദ്രം പ്രസിഡന്റ് കെ.വി. സുധാകരൻ, സെക്രട്ടറി പി. രാമചന്ദ്രൻ, കെ.കെ. വിജയശ്രീ എന്നിവർ വേദിയിൽ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനവും ചികിത്സാ നിർദ്ദേശങ്ങളും ലഭ്യമാക്കി. ഡോ. പി.വി. സലീം, ഡോ. കെ.എ. ധന്യ, ഡോ. മുബഷീറ എന്നിവരടങ്ങിയ മെഡിക്കൽ സംഘം ക്യാമ്പിൽ എത്തിയ രോഗികളെ വിശദമായി പരിശോധിച്ച് ആവശ്യമായ തുടർമാർഗ്ഗനിർദ്ദേശങ്ങൾ നൽകി നേതൃത്വം നൽകി. പ്രദേശത്തെ വയോജനങ്ങൾ ഉൾപ്പെടെ നിരവധി ഗുണഭോക്താക്കൾ സൗജന്യ പരിശോധനാ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383470/free-ayurveda-medical-camp-peravoor-melmuringodi)