---
title: "ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 'ഗാല 2കെ26' ജില്ലാ റാലിക്ക് പേരാവൂരിൽ തുടക്കം; മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു"
english_title: "Bharat Scouts and Guides Gala 2K26 District Rally Begins in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383471/bharat-scouts-guides-gala-2k26-district-rally-peravoor-sunny-joseph"
published_at: "2026-09-19T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae83c85b156_scout.jpg"
keywords: ["Gala 2K26", "Sunny Joseph", "Peravoor News", "Jimmy George Stadium"]
---

# ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 'ഗാല 2കെ26' ജില്ലാ റാലിക്ക് പേരാവൂരിൽ തുടക്കം; മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ: കേവലമായ പുസ്തകപഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ കായിക-മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും പാഠ്യാനുബന്ധ പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ‘ഗാല 2കെ26’ ജില്ലാ റാലിയുടെ ഉദ്ഘാടനം തൊണ്ടി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പേരാവൂർ: കേവലമായ പുസ്തകപഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ കായിക-മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും പാഠ്യാനുബന്ധ പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ‘ഗാല 2കെ26’ ജില്ലാ റാലിയുടെ ഉദ്ഘാടനം തൊണ്ടി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാവിതലമുറയെ ഉത്തരവാദിത്വബോധമുള്ള നല്ല പൗരന്മാരായി വളർത്തിയെടുക്കുന്നതിൽ ഇത്തരം സംഘടനകളും പരിശീലനങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18 മുതൽ 21 വരെയാണ് നാലുദിവസത്തെ റാലി നടക്കുന്നത്.

തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ ചീഫ് കമ്മീഷണറുമായ എം.പി. ജീവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വഞ്ചർ അവാർഡ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി നിർവഹിച്ചു. എൻ. സുനിൽ കുമാർ ഗാല ലോഗോ പ്രകാശനം ചെയ്തു.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിങ് കമ്മീഷണർ ജി.കെ. ഗിരീഷ്, സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ കെ.ടി. ഹരിദാസ്, മുൻ സ്റ്റേറ്റ് കമ്മീഷണർ കെ.പി. പ്രദീപ് കുമാർ, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ ടി. സുഹറ, സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ ഗീത കൊമ്മേരി, സെന്റ് ജോസഫ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ റോബിൻ പി. ജോസഫ്, തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ്, ജില്ലാ കമ്മീഷണർ ജസീന്ത പെരേര, ജില്ലാ ട്രെയിനിങ് കമ്മീഷണർ ലസിത, ഇരിട്ടി എ.ഇ.ഒ. ലിൻ്റു കുര്യൻ, അർജുൻ കുറുങ്ങോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383471/bharat-scouts-guides-gala-2k26-district-rally-peravoor-sunny-joseph)