---
title: "വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം; എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു"
english_title: "Wayanad Tunnel Road Construction Should Start Soon NCP SP State President Adv Suresh Babu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383510/wayanad-tunnel-road-construction-should-start-soon-ncp-sp-state-president-adv-suresh-babu"
published_at: "2026-09-20T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf4317c1539_1000301501.jpg"
keywords: ["Wayanad", "Roadconstruction"]
---

# വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം; എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു

> **Lead Summary:** **കൽപ്പറ്റ**: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരിക്കുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു ആവശ്യപ്പെട്ടു.

## Article Content

**കൽപ്പറ്റ**: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരിക്കുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു ആവശ്യപ്പെട്ടു.

ടൂറിസം മേഖല വികസനത്തിന് വയനാട്ടുകാർ ഉറ്റുനോക്കുന്ന തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാനും മുത്തങ്ങ വനത്തിലൂടെയുള്ള രാത്രികാല യാത്രാ നിരോധനം അവസാനിപ്പിക്കുവാനും കേരള മുഖ്യമന്ത്രിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻസിപി (എസ്പി) വയനാട് ജില്ലാ നേതൃത്വ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് അനൂപ് ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി സത്യചന്ദ്രൻ, അബ്ദുൽ റഹ്മാൻ, സലീം, ജില്ലാ നേതാക്കളായ ഷാബു എ.പി, സലീം കടവൻ, സുദേഷ് കുമാർ, രാജൻ മൈക്കിൾ, അശോകൻ പി, മമ്മൂട്ടി എളങ്ങോളി, എം.കെ ബാലൻ, സുരേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383510/wayanad-tunnel-road-construction-should-start-soon-ncp-sp-state-president-adv-suresh-babu)