---
title: "വളപട്ടണത്ത് അനധികൃത ആറ്റുമണൽ കടത്ത്: രണ്ട് ടിപ്പർ ലോറികൾ പിടികൂടി; തോണി നശിപ്പിച്ചു"
english_title: "Valapattanam Illegal River Sand Smuggling Two Tipper Lorries Seized Boat Destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383527/valapattanam-illegal-river-sand-smuggling-two-tipper-lorries-seized-boat-destroyed"
published_at: "2026-09-20T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf702f46c88_1000302040.jpg"
keywords: ["Valapattanam", "River"]
---

# വളപട്ടണത്ത് അനധികൃത ആറ്റുമണൽ കടത്ത്: രണ്ട് ടിപ്പർ ലോറികൾ പിടികൂടി; തോണി നശിപ്പിച്ചു

> **Lead Summary:** **വളപട്ടണം**: പാപ്പിനിശ്ശേരി പാറക്കൽ കടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ വളപട്ടണം പോലീസ് പിടികൂടി. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പോലീസിന്റെ നടപടി.

## Article Content

**വളപട്ടണം**: പാപ്പിനിശ്ശേരി പാറക്കൽ കടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ വളപട്ടണം പോലീസ് പിടികൂടി. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പോലീസിന്റെ നടപടി.

KL 32 6167, KL 32 7096 എന്നീ ടിപ്പർ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പുറമെ പുഴയിൽ നിന്ന് പൂഴി കോരാൻ ഉപയോഗിച്ചിരുന്ന ഒരു തോണിയും പ്രദേശത്തു നിന്ന് കണ്ടെടുക്കുകയും അത് നശിപ്പിക്കുകയും ചെയ്തു.

പ്രദേശത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്.

വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ എസ്.ഐ. അജയൻ, സി.പി.ഒ. നവീൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിച്ചത്. അനധികൃത പ്രവർത്തനങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383527/valapattanam-illegal-river-sand-smuggling-two-tipper-lorries-seized-boat-destroyed)