---
title: "പശ്ചിമഘട്ട 'പരിസ്ഥിതി ലോല പ്രദേശം' വിജ്ഞാപനം: ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കാൻ സർക്കാർ നടപടി ഊർജ്ജിതം; മന്ത്രി ടി. സിദ്ദിഖ്"
english_title: "Kerala Govt Moves to Exclude Populated Areas from Western Ghats ESA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383560/kerala-western-ghats-seventh-esa-draft-notification-farm-lands-exclusion"
published_at: "2026-09-20T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafad317aecd_t_siddiq.jpg"
keywords: ["Western Ghats ESA", "Agriculture Minister T Siddique", "Ecologically Sensitive Areas"]
---

# പശ്ചിമഘട്ട 'പരിസ്ഥിതി ലോല പ്രദേശം' വിജ്ഞാപനം: ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കാൻ സർക്കാർ നടപടി ഊർജ്ജിതം; മന്ത്രി ടി. സിദ്ദിഖ്

> **Lead Summary:** പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കേരളത്തിലെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വരുന്ന ജനവാസ-കാർഷിക ഭൂമികളെ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജ്ജിതമായി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജൂലൈ 25-ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24-ന് അവസാനിക്കാനിരിക്കെ, സർക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി സമയബന്ധിതമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കേരളത്തിലെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വരുന്ന ജനവാസ-കാർഷിക ഭൂമികളെ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജ്ജിതമായി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജൂലൈ 25-ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24-ന് അവസാനിക്കാനിരിക്കെ, സർക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി സമയബന്ധിതമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും ഇ.എസ്.എ പരിധിയിൽ നിന്ന് മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി, പരിസ്ഥിതി, കൃഷി, റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുടർ കൂടിയാലോചനകൾ ഊർജ്ജിതമായി നടന്നു വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മലയോര ജനതയുടെ ആശങ്കകളും കൃത്യമായ ശാസ്ത്രീയ തെളിവുകളും കർഷകരുടെ പ്രശ്നങ്ങളും വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കർഷകരുടെയും സാധാരണ ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ എന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383560/kerala-western-ghats-seventh-esa-draft-notification-farm-lands-exclusion)