---
title: "ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ തീരുമാനം ചർച്ചയില്ലാതെ; അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ"
english_title: "Driving Test Reform Hazard Perception Test Driving School Owners Oppose Kerala MVD"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383590/driving-test-reform-hazard-perception-test-driving-school-owners-oppose-kerala-mvd"
published_at: "2026-09-21T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab08e00c4db2_1000303249.jpg"
keywords: ["Thiruvananthapuram", "Drivingtest"]
---

# ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ തീരുമാനം ചർച്ചയില്ലാതെ; അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ

> **Lead Summary:** **തിരുവനന്തപുരം**: മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ. ചർച്ച കൂടാതെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നതെന്നാണ് സംഘടനകളുടെ പരാതി. വിഷയത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ ഗതാഗതമന്ത്രിയെ കാണും.

## Article Content

**തിരുവനന്തപുരം**: മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ. ചർച്ച കൂടാതെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നതെന്നാണ് സംഘടനകളുടെ പരാതി. വിഷയത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ ഗതാഗതമന്ത്രിയെ കാണും.

അപകടങ്ങൾ മുൻകൂട്ടി കണ്ട് അത് ഒഴിവാക്കുന്നതിനാണ് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി പുതിയ പരിഷ്കരണമായ ഹസാർഡ് പെർസപ്ഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തിയത്. എന്നാൽ ഈ നടപടി അംഗീകരിക്കാനാകില്ല എന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ വ്യക്തമാക്കുന്നത്.

വിഷയത്തെക്കുറിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളുമായി സംസാരിച്ച ശേഷമാണ് പദ്ധതിയിലേയ്ക്ക് കടന്നതെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞത്. എന്നാൽ അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383590/driving-test-reform-hazard-perception-test-driving-school-owners-oppose-kerala-mvd)