---
title: "പെൺമക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for a daughter's wedding loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38363/applications-are-invited-for-a-daughters-wedding-loan"
published_at: "2022-04-20T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f60ad5cf61_images (6).jpeg"
keywords: []
---

# പെൺമക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ രക്ഷിതാക്കളിൽ നിന്ന് പെൺമക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ രക്ഷിതാക്കളിൽ നിന്ന് പെൺമക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പരമാവധി രണ്ടര ലക്ഷം രൂപയാണ് ലഭിക്കുക. അപേക്ഷകരുടെ പ്രായം 65 വയസ്സിൽ കവിയാനോ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടാനോ പാടില്ല.

അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38363/applications-are-invited-for-a-daughters-wedding-loan)