---
title: "ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം"
english_title: "Calicut FC Football Player Rijon Jose Dies Bike Accident Kozhikode Gani Ahmed Nigam Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383631/calicut-fc-football-player-rijon-jose-dies-bike-accident-kozhikode-gani-ahmed-nigam-injured"
published_at: "2026-09-21T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d141aac67_1000303714.jpg"
keywords: ["Football", "Calicut"]
---

# ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്**: കാലിക്കറ്റ് എഫ്സി ഫുട്ബോൾ താരം റിജോൺ ജോസിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരണപ്പെട്ടത്.

## Article Content

**കോഴിക്കോട്**: കാലിക്കറ്റ് എഫ്സി ഫുട്ബോൾ താരം റിജോൺ ജോസിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരണപ്പെട്ടത്.

സഹതാരം ഗനി അഹമ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്. ഇന്നലെ രാത്രി ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധ താരമാണ് റിജോൺ. ഫോഴ്സ് കൊച്ചി, എഫ്സി കേരള എന്നീ ക്ലബുകൾക്കും വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383631/calicut-fc-football-player-rijon-jose-dies-bike-accident-kozhikode-gani-ahmed-nigam-injured)