---
title: "പന്തക്കലിലെ വിദേശ മദ്യഷാപ്പില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ"
english_title: "Man arrested for stealing Rs 1 lakh from a foreign liquor shop in Pantakal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38365/man-arrested-for-stealing-rs-1-lakh-from-a-foreign-liquor-shop-in-pantakal"
published_at: "2022-04-20T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f6384ec47d_n37875688016504184425721358ca71831e0496c89b0217166f547faf9b90d21879f17d09e6465d3eae521f.jpg"
keywords: []
---

# പന്തക്കലിലെ വിദേശ മദ്യഷാപ്പില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** മാഹി: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച്‌ മുങ്ങിയ യുവാവിനെ പന്തക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

## Article Content

മാഹി: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച്‌ മുങ്ങിയ യുവാവിനെ പന്തക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

പന്തക്കലിലെ വിദേശ മദ്യഷാപ്പില്‍ ജോലിക്കാരനായിരുന്ന കുന്നകുളം തിപ്പിലശ്ശേരി അമ്ബലത്ത് വീട്ടില്‍ നജീബി (38)നെയാണ് പൊലീസ് പിടികൂടിയത്.

പന്തക്കല്‍ എസ്.ഐ പി.പി. ജയരാജ്, ക്രൈം സ്വകാഡ് അംഗങ്ങളായ എ.എസ്.ഐ കിഷോര്‍, സി.വി.ശ്രീജേഷ് എന്നിവരടങ്ങിയ സംഘം തിരുവനന്തപുരത്ത് വെച്ച്‌ ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പള്ളൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാഹി സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കേസന്വേഷണം. പ്രതിയെ മാഹി കോടതി 11 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38365/man-arrested-for-stealing-rs-1-lakh-from-a-foreign-liquor-shop-in-pantakal)