---
title: "സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും"
english_title: "The cabinet meeting to be convened today will take a decision on raising bus, auto and taxi fares in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38369/the-cabinet-meeting-to-be-convened-today-will-take-a-decision-on-raising-bus-auto-and-taxi-fares-in-the-state"
published_at: "2022-04-20T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f6744b425d_images (8).jpeg"
keywords: []
---

# സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും.

ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച്‌ 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വ‍ര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38369/the-cabinet-meeting-to-be-convened-today-will-take-a-decision-on-raising-bus-auto-and-taxi-fares-in-the-state)