---
title: "സൗജന്യ തയ്യൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for free sewing courses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38371/applications-are-invited-for-free-sewing-courses"
published_at: "2022-04-20T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f69ee89214_images.jpeg"
keywords: []
---

# സൗജന്യ തയ്യൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ മുഖേന നടത്തുന്ന സൗജന്യ തയ്യൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ: കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ മുഖേന നടത്തുന്ന സൗജന്യ തയ്യൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപ്പാരൽ പാറ്റേൺ മേക്കിങ്ങിന് പ്ലസ് ടുവും ഗാർമെന്റ് കൺസ്ട്രക്ഷന് പത്താം തരവുമാണ് യോഗ്യത. താൽപര്യമുള്ള 18 വയസ് പൂർത്തിയായ യുവതികൾ ഏപ്രിൽ 25ന് മുൻപ് ഓഫീസുമായി ബന്ധപ്പെടുക.

വിലാസം: അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പിഒ, തളിപ്പറമ്പ്, കണ്ണൂർ-670142. ഫേൺ: 9744917200, 9995004269

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38371/applications-are-invited-for-free-sewing-courses)