---
title: "എക്സൈസ് കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം"
english_title: "Reporter TV MD Anto augustine Bail Excise Case High Court Argentina Team Visit SIT Search"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383779/reporter-tv-md-anto-augustine-bail-excise-case-high-court-argentina-team-visit-sit-search"
published_at: "2026-09-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab228f14aa15_1000305673.jpg"
keywords: ["Anto Augustine", "Kochi"]
---

# എക്സൈസ് കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം

> **Lead Summary:** **കൊച്ചി**: എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

## Article Content

**കൊച്ചി**: എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയ എസ്ഐടി നടത്തിയ പരിശോധനയിൽ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയായിരുന്നു എക്സൈസ് ആന്റോ അഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ന് പറഞ്ഞ് റിപ്പോർട്ടർ ഹെഡ് ഓഫീസിലെത്തിയ എസ്ഐടി സംഘത്തിന്റെ 21 മണിക്കൂറോളം നീണ്ട പരിശോധനയിൽ കുറ്റകരമായത് ഒന്നും കണ്ടെത്താത്തതിന് പിന്നാലെയായിരുന്നു എക്സൈസിന്റെ നീക്കം. തിരച്ചിൽ പൂർത്തിയാക്കി എസ്ഐടി സംഘം പുലർച്ചെ 2.30ഓടെ മടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം റിപ്പോർട്ടറിന്റെ ഓഫീസിൽ എത്തിയത്.

കേസുണ്ട് അറസ്റ്റ് ചെയ്യണം എന്ന് അറിയിച്ചതല്ലാതെ അനുബന്ധ രേഖകളൊന്നും വയനാട്ടിൽ നിന്നെത്തിയ എക്സൈസ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. എഫ്ഐആറോ മറ്റ് അനുബന്ധ രേഖകളോ ഹാജരാക്കിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383779/reporter-tv-md-anto-augustine-bail-excise-case-high-court-argentina-team-visit-sit-search)