---
title: "സമസ്ത ഇരിട്ടി റെയ്ഞ്ച് മുസാബഖ: ആറളത്ത് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Samastha Iritty Range Musabaqa Organising Committee Formed at Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383843/samastha-iritty-range-musabaqa-organising-committee-formed-aralam"
published_at: "2026-09-22T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2b650e5899_WhatsApp_Image_2026-09-22_at_22.30.58.jpeg"
keywords: ["Iritty Musabaqa", "Aralam News", "Islamic Arts Fest"]
---

# സമസ്ത ഇരിട്ടി റെയ്ഞ്ച് മുസാബഖ: ആറളത്ത് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** ആറളം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇസ്ലാമിക കലാസാഹിത്യ മത്സരമായ മുസാബഖയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 2026 ഒക്ടോബർ 20, 21 (ചൊവ്വ, ബുധൻ) തീയതികളിൽ ആറളം മഊനത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചാണ് മുസാബഖ അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് ആറളം മഊനത്തുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു.

## Article Content

ആറളം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇസ്ലാമിക കലാസാഹിത്യ മത്സരമായ മുസാബഖയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 2026 ഒക്ടോബർ 20, 21 (ചൊവ്വ, ബുധൻ) തീയതികളിൽ ആറളം മഊനത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചാണ് മുസാബഖ അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് ആറളം മഊനത്തുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു.

ഇരിട്ടി റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്ല ഫൈസി പ്രാർത്ഥന നിർവഹിച്ചതോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. റെയ്ഞ്ച് ജനറൽ സെക്രട്ടറി അൻവർ ഹൈദരി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ. ശരീഫ് ഹാജി കീഴൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ഷൗക്കത്തലി നിസാമി ഇരിട്ടി വിഷയാവതരണം നടത്തി. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മഹല്ല് പ്രസിഡന്റ് മാമു ഹാജി ആറളം നിർവഹിച്ചു.

സഈദ് ഫൈസി ഇർഫാനി, എം.പി. മുഹമ്മദ് പുന്നാട്, അബ്‌ദുറഹ്‌മാൻ ഹാജി ആറളം, ഫസ്‌ലു റഹ്‌മാൻ മൗലവി, അബ്‌ദുസലാം ഫൈസി വള്ളിത്തോട്, ശരീഫ് അസ്ഹരി തോട്ടുകടവ്, കുഞ്ഞിമുഹമ്മദ് ഹാജി തൊട്ടിപ്പാലം, ഇബ്രാഹിം ഹാജി പൊയിലൻ, മൊയ്തീൻ ആറളം, അബ്‌ദുനാസർ എ.കെ., അബ്ദുൽ ജലീൽ ഫൈസി കീഴ്പള്ളി, താജുൽ ഇർഷാദ് ഫൈസി, ഫൈസൽ മൗലവി അടക്കാത്തോട് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

 മുസാബഖയുടെ വിജയകരമായ നടത്തിപ്പിനായി പ്രാദേശിക സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ: ഇബ്രാഹിം ഹാജി പൊയിലൻ, ജനറൽ കൺവീനർ: അബ്‌ദുന്നാസർ എ.കെ. വർക്കിംഗ് കൺവീനർ: മൊയ്തീൻ മാസ്റ്റർ ആറളം, കോ-ഓർഡിനേറ്റർമാർ: ഫസ്‌ലു റഹ്‌മാൻ മൗലവി, ശരീഫ് അസ്ഹരി, ആഷിഖ് ഇർഫാനി, ട്രഷറർ: ഹനീഫ ആറളം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383843/samastha-iritty-range-musabaqa-organising-committee-formed-aralam)