---
title: "ലഹരിക്കെതിരെ വാർഡ്തല ജാഗ്രത സമിതി രൂപീകരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി"
english_title: "Anti Drug Awareness Class Ward Level Vigilance Committee Formation Peravoor Grama Panchayat Mela Muringodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383852/anti-drug-awareness-class-ward-level-vigilance-committee-formation-peravoor-grama-panchayat-mela-muringodi"
published_at: "2026-09-23T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Peravoor", "Anti drug awareness"]
---

# ലഹരിക്കെതിരെ വാർഡ്തല ജാഗ്രത സമിതി രൂപീകരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി

> **Lead Summary:** **പേരാവൂർ**: കേരള സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മേൽ മുരിങ്ങോടി വയോജന വിശ്രമ കേന്ദ്രത്തിൽ വെച്ച് വാർഡ് തല ജാഗ്രത സമിതി രൂപീകരണവും ലഹരി വിരുദ്ധ ക്ലാസും നടത്തി. സിഡിഎസ് ചെയർപേഴ്സൺ മിനി അനീഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശാനി ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: കേരള സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മേൽ മുരിങ്ങോടി വയോജന വിശ്രമ കേന്ദ്രത്തിൽ വെച്ച് വാർഡ് തല ജാഗ്രത സമിതി രൂപീകരണവും ലഹരി വിരുദ്ധ ക്ലാസും നടത്തി. സിഡിഎസ് ചെയർപേഴ്സൺ മിനി അനീഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശാനി ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പേരാവൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.എം. ജെയിംസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കുന്നതിനും ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലഹരി വിരുദ്ധ വളണ്ടിയർമാരെ (തണ്ടർ വളണ്ടിയർമാർ) തിരഞ്ഞെടുക്കുകയും ചെയ്തു.

പരിപാടിയിൽ സിഡിഎസ് മെമ്പർ  വിജയശ്രീ കെ സ്വാഗതവും, സിവിൽ എക്സൈസ് ഓഫീസർ യദുകൃഷ്ണൻ ആശംസയും അറിയിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ  പ്രസിത നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ നൂറോളം സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383852/anti-drug-awareness-class-ward-level-vigilance-committee-formation-peravoor-grama-panchayat-mela-muringodi)