---
title: "പി എസ് സി ഇന്റർവ്യൂ - ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ"
english_title: "Kerala PsC Interview Full Time Junior Language Teacher Arabic Kannur District September 25 Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383974/kerala-psc-interview-full-time-junior-language-teacher-arabic-kannur-district-september-25-malappuram"
published_at: "2026-09-24T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab46440d348b_images_(27).jpeg"
keywords: ["Psc", "Kannur", "Appoinment"]
---

# പി എസ് സി ഇന്റർവ്യൂ - ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ

> **Lead Summary:** **കണ്ണൂർ** : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (യു.പി.എസ്.) (കാറ്റഗറി നമ്പർ: 520/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥിക്ക് സെപ്റ്റംബർ 25 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും.

## Article Content

**കണ്ണൂർ** : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (യു.പി.എസ്.) (കാറ്റഗറി നമ്പർ: 520/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥിക്ക് സെപ്റ്റംബർ 25 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും.

ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർത്ഥിക്കായി പ്രൊഫൈൽ സന്ദേശവും ഫോൺ സന്ദേശവും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥി അവരുടെ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383974/kerala-psc-interview-full-time-junior-language-teacher-arabic-kannur-district-september-25-malappuram)