---
title: "കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Kerala Rain Alert: Heavy Rains Forecasted in North Kerala Today; Yellow Alert Issued"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384007/kerala-rain-alert-heavy-rains-forecasted-in-north-kerala-today-yellow-alert-issued"
published_at: "2026-09-24T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4b5cfadcea_rain.jpeg"
keywords: ["Kerala Rain Alert", "IMD Yellow Alert", "Kerala Weather Forecast", "North Kerala Rains", "Kerala Sea Alert"]
---

# കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം നാളെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും ജില്ലകളെ ഉൾപ്പെടുത്തിയാണ് നാളത്തെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ മുന്നറിയിപ്പുള്ളത്.

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് തുടരുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് (Deep Depression) നിലവിൽ സംസ്ഥാനത്ത് മഴ കനക്കാൻ പ്രധാന കാരണം. ഇതിന്റെ സ്വാധീനഫലമായി മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കടൽക്ഷോഭവും ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384007/kerala-rain-alert-heavy-rains-forecasted-in-north-kerala-today-yellow-alert-issued)