---
title: "ഓപ്പറേഷൻ തൂഫാൻ: ഇതുവരെ അറസ്റ്റിലായത് 12,322 പേർ"
english_title: "Operation Toofan Kerala Police Arrest 12322 Cases 11438 Drug Seizure Update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384014/operation-toofan-kerala-police-arrest-12322-cases-11438-drug-seizure-update"
published_at: "2026-09-24T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4bd0c48693_1000298237.jpg"
keywords: ["Remesh chennithala", "Operationthoofan"]
---

# ഓപ്പറേഷൻ തൂഫാൻ: ഇതുവരെ അറസ്റ്റിലായത് 12,322 പേർ

> **Lead Summary:** **തിരുവനന്തപുരം** : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 12,322 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 65 കേസുകളിലായി 72 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11,438 ആയി.

## Article Content

**തിരുവനന്തപുരം** : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 12,322 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 65 കേസുകളിലായി 72 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11,438 ആയി.

ഇതുവരെ 24,023.324 ഗ്രാം എം.ഡി.എം.എയും 1,531.133 കി.ഗ്രാം കഞ്ചാവും 766.309 ഗ്രാം ബ്രൗൺ ഷുഗറും 5,343.069 ഗ്രാം ഹാഷിഷ് ഓയിലും 3,024 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 25 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 36 കേസുകളും കോട്പ പ്രകാരം 34 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവരിൽ നിന്ന് 10.230 ഗ്രാം എം.ഡി.എം.എയും 0.623 കി.ഗ്രാം കഞ്ചാവും 57.19 ഗ്രാം ബ്രൗൺ ഷുഗറും ഒരു ഗ്രാം ഹാഷിഷ് ഓയിലും 624 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 44 ബോധവൽക്കരണ ക്ലാസുകൾ നടത്തി.

ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസുകളുടെ എണ്ണം 10,081 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 825 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6,971 ബോധവൽക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384014/operation-toofan-kerala-police-arrest-12322-cases-11438-drug-seizure-update)