---
title: "മന്ത്രി ഷാജിക്ക് വീണ്ടും കുരുക്ക്; ഔദ്യോഗിക ബോർഡ് വെച്ച് മുമ്പും സ്വകാര്യ വാഹനത്തിൽ യാത്ര നടത്തിയിരുന്നു"
english_title: "Minister KM Shaji Private Vehicle Controversy Official Board Innova Crysta Kasaragod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384046/minister-km-shaji-private-vehicle-official-board-kasaragod-controversy"
published_at: "2026-09-24T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4f65c38c5a_1000235884.jpg"
keywords: ["KM Shaji Minister Private Vehicle", "Range Rover Controversy", "Kerala Government Board Private Car"]
---

# മന്ത്രി ഷാജിക്ക് വീണ്ടും കുരുക്ക്; ഔദ്യോഗിക ബോർഡ് വെച്ച് മുമ്പും സ്വകാര്യ വാഹനത്തിൽ യാത്ര നടത്തിയിരുന്നു

> **Lead Summary:** **കാസർഗോഡ്: **റേഞ്ച് റോവർ വിവാദത്തിന് മുൻപേ മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ഉപയോഗിച്ചു.

## Article Content

**കാസർഗോഡ്: **റേഞ്ച് റോവർ വിവാദത്തിന് മുൻപേ മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ഉപയോഗിച്ചു.

കാസർഗോഡ് ഓഗസ്റ്റ് 29,30 തിയതികളിലെ പരിപാടികൾക്ക് എത്തിയപ്പോൾ ഉപയോഗിച്ചത് കാസർഗോഡ് പള്ളിക്കര പള്ളിപ്പുഴ സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ. കറുപ്പ് നിറമുള്ള വാഹനത്തിൽ കേരള സർക്കാർ എന്ന് എഴുതിയ ചുവന്ന ബോർഡിനൊപ്പം താത്കാലിക നമ്പർ ഉപയോഗിച്ചാണ് വാഹനം ഓടിയത്.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ സ്വീകരിച്ചത് മുതൽ ഈ വാഹനം ഉപയോഗിച്ചുവെന്നാണ് വിവരം. ഗസ്റ്റ് ഹൗസിൽ ടൂറിസം വകുപ്പിന്റെ വാഹനം ഉള്ളപ്പോഴാണ് സ്വകാര്യ വാഹനം ഉപയോഗിച്ചത്.

വാഹന ഉടമയുടെ വീട്ടിൽ സൽക്കാരത്തിലും മന്ത്രി പങ്കെടുത്തുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384046/minister-km-shaji-private-vehicle-official-board-kasaragod-controversy)