---
title: "അടയ്ക്കാത്തോട് ക്ഷീരസംഘത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 26ന്"
english_title: "Free Homeo Medical Camp At Adakathode Dairy Society September 26 Farmers Felicitation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384099/free-homeo-medical-camp-at-adakathode-dairy-society-september-26-farmers-felicitation"
published_at: "2026-09-25T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5e9e9476a9_images_(21).jpeg"
keywords: ["Adakkathod", "Medical camp"]
---

# അടയ്ക്കാത്തോട് ക്ഷീരസംഘത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 26ന്

> **Lead Summary:** **അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും ആറളം ഗവ. ഹോമിയോ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ക്ഷീരസംഗമത്തിലെ മികച്ച കർഷകരെ ആദരിക്കലും സെപ്റ്റംബർ 26ന് നടക്കും.

## Article Content

**അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും ആറളം ഗവ. ഹോമിയോ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ക്ഷീരസംഗമത്തിലെ മികച്ച കർഷകരെ ആദരിക്കലും സെപ്റ്റംബർ 26ന് നടക്കും.

രാവിലെ 10ന് അടയ്ക്കാത്തോട് ക്ഷീരസംഘത്തിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. ക്ഷീരസംഘം പ്രസിഡന്റ് ജെഫി എം. ജോർജ് അധ്യക്ഷത വഹിക്കും. കേരള ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥരും ആറളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

ക്ഷീരസംഗമത്തിന്റെ ഭാഗമായി മികച്ച ക്ഷീരകർഷകരെ ആദരിക്കും. സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ചടങ്ങിൽ ക്ഷീരകർഷകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷീരസംഘം സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384099/free-homeo-medical-camp-at-adakathode-dairy-society-september-26-farmers-felicitation)