---
title: "ചക്കക്കുരു ഇനി വലിച്ചെറിയേണ്ട; കിലോയ്ക്ക് വില 60 രൂപ"
english_title: "Do not throw away the jaggery anymore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38414/do-not-throw-away-the-jaggery-anymore"
published_at: "2022-04-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fa90d5a9bc_Screenshot_20220420_115732.jpg"
keywords: []
---

# ചക്കക്കുരു ഇനി വലിച്ചെറിയേണ്ട; കിലോയ്ക്ക് വില 60 രൂപ

> **Lead Summary:** കുറ്റ്യാട്ടൂർ: ചക്കക്കുരു ഇനി വലിച്ചെറിയേണ്ട. അതിനും വിപണിയിൽ നല്ല വിലകിട്ടും. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് കർഷകരിൽനിന്ന്‌ കിലോയ്ക്ക് 60 രൂപ നിരക്കിൽ ചക്കക്കുരു സംഭരണം തുടങ്ങിയത്.

## Article Content

കുറ്റ്യാട്ടൂർ: ചക്കക്കുരു ഇനി വലിച്ചെറിയേണ്ട. അതിനും വിപണിയിൽ നല്ല വിലകിട്ടും. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് കർഷകരിൽനിന്ന്‌ കിലോയ്ക്ക് 60 രൂപ നിരക്കിൽ ചക്കക്കുരു സംഭരണം തുടങ്ങിയത്.

വൻതോതിൽ ചക്കക്കുരു ലഭിക്കുകയാണെങ്കിൽ കമ്പനി നേരിട്ടെത്തി ശേഖരിക്കുകയും ചെയ്യും. നന്നായി മൂത്തുപഴുത്ത ചക്കയുടെ കുരുവാണ് ശേഖരിക്കുന്നത്.

ഏപ്രിൽ 30-നകം ലഭിക്കണം. ചക്കക്കുരു ഉള്ളവർക്ക് കമ്പനിയുമായി ബന്ധപ്പെടാം. ഫോൺ: 9744202555.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38414/do-not-throw-away-the-jaggery-anymore)