---
title: "പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 98 ആയി ചുരുക്കണം, വിസ്തീർണം കുറയ്ക്കണം; കേന്ദ്രത്തെ നിലപാടറിയിച്ച് കേരളം"
english_title: "Kerala Government Eco Sensitive Zone Central Notification Reduce Area Villages"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384145/kerala-eco-sensitive-zone-central-notification-reduce-villages-area"
published_at: "2026-09-25T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6305e339d5_1000236038.jpg"
keywords: ["Kerala Eco Sensitive Zone", "Kerala Government Stand ESZ", "Reduce ESZ Villages Area", "Environment Ministry Draft"]
---

# പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 98 ആയി ചുരുക്കണം, വിസ്തീർണം കുറയ്ക്കണം; കേന്ദ്രത്തെ നിലപാടറിയിച്ച് കേരളം

> **Lead Summary:** **തിരുവനന്തപുരം: **പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ.

## Article Content

**തിരുവനന്തപുരം: **പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീർണം 8,590 ചതുരശ്ര കിലോമീറ്റർ ആയി കുറയ്ക്കണമെന്നാണ് കേരളത്തിൽ പരിസ്ഥിതിലോല മേഖലകൾ വരുന്ന വില്ലേജുകളുടെ എണ്ണം 131ൽ നിന്ന് 98 ആക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ജൂലൈ 27നാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇന്നലെയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ തങ്ങളുടെ നിലപാടറിയിച്ചത്. പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ജനവാസമേഖലകളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്ന നിലപാടിലാണ് സർക്കാർ.

നിലവിലെ പരിസ്ഥിതി ലോല മേഖലകൾ ഉൾപ്പെട്ട 131 വില്ലേജുകളിൽ നിന്ന് 33 എണ്ണം കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 9993.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണം എന്നത് 8590 കിലോമീറ്ററാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെട്ട 4 വില്ലേജുകളും ഇടുക്കി ജില്ലയിൽ 54 വില്ലേജുകളുമുണ്ട്. ഈ പ്രദേശത്തെ ചില വില്ലേജുകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പ്രതികരിക്കാനുള്ള ചില അവസരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിരുന്നു. 60 ദിവസങ്ങളാണ് അഭിപ്രായം അറിയിക്കാൻ നൽകിയിരുന്നത്. ആ സമയപരിധിയും ഇന്ന് അവസാനിക്കാനിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384145/kerala-eco-sensitive-zone-central-notification-reduce-villages-area)