---
title: "പറവൂർ താലൂക്ക് ആശുപത്രിയിൽ ഗുരുതര അനാസ്ഥ; ഫ്രീസർ തകരാറിലായി, മൃതദേഹം അഴുകി"
english_title: "Paravur Taluk Hospital Negligence Mobile Freezer Failure Body Decomposed Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384152/paravur-taluk-hospital-negligence-freezer-failure-body-decomposed"
published_at: "2026-09-25T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab63eba7a0eb_1000236073.jpg"
keywords: ["Paravur Taluk Hospital", "Mortuary Freezer Failure", "Body Decomposed Paravur", "Hospital Negligence Kerala"]
---

# പറവൂർ താലൂക്ക് ആശുപത്രിയിൽ ഗുരുതര അനാസ്ഥ; ഫ്രീസർ തകരാറിലായി, മൃതദേഹം അഴുകി

> **Lead Summary:** **കൊച്ചി: **പറവൂർ താലൂക്ക് ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് മൊബൈൽ ഫ്രീസർ തകരാറിലായതിനെ തുടർന്ന് അഴുകിയത്. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി മകൻ വിനീഷ്.

## Article Content

**കൊച്ചി: **പറവൂർ താലൂക്ക് ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് മൊബൈൽ ഫ്രീസർ തകരാറിലായതിനെ തുടർന്ന് അഴുകിയത്. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി മകൻ വിനീഷ്.

ഇക്കഴിഞ്ഞ 16നാണ് ശുചിമുറിയിൽ തലയിടിച്ച് വീണ് മരണപ്പെട്ട പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലെ മൊബൈൽ ഫ്രീസറിൽ സൂക്ഷിക്കുന്നത്. അസ്വാഭാവിക മരണമെന്ന റിപ്പോർട്ടുള്ളതിനാൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു വേണ്ടിയാണ് ഫ്രീസറിൽ സൂക്ഷിച്ചത്.

പിറ്റേന്ന് രാവിലെ എട്ടു മണിയോടുകൂടി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. അപ്പോഴാണ് മൃതദേഹം അഴുകി എന്നുള്ള കാര്യം ബന്ധുക്കൾ അറിയുന്നത്.

മുകൾ ഭാഗത്തേക്ക് തണുപ്പെത്തിയിട്ടില്ല എന്നും ഫ്രീസർ തകരാറിലായതാണ് മൃതദേഹം അഴുകാൻ ഇടയാക്കിയതെന്നും സർജൻ ബന്ധുക്കളോട് പറഞ്ഞു. ആശുപത്രിയിൽ പരാതി അറിയിച്ചെങ്കിലും ഒഴുക്കൻ മട്ടിലുള്ള സമീപനമാണ് ഉണ്ടായിരുന്നത് എന്നും അമ്മയ്ക്ക് അവസാനമായി ഒരു അന്ത്യചുംബനം പോലും നൽകാൻ കഴിഞ്ഞില്ലെന്നും മകൻ വിനീഷ്  പറഞ്ഞു.

നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിൽ ഉള്ളത്. അതിൽ 4 മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറിന് 15 വർഷം പഴക്കമുണ്ട്.

4 വർഷം മാത്രമേ പഴക്കമുള്ളൂവെങ്കിലും മൊബൈൽ ഫ്രീസറും തകരാറിലാണ്. പ്രതിഷേധം ഉയർന്നതോടെ പുതിയ ഫ്രീസർ സജ്ജീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384152/paravur-taluk-hospital-negligence-freezer-failure-body-decomposed)