---
title: "കണ്ണൂരിൽ ലൈസൻസില്ലാതെ അനധികൃത ഖനനം; നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജിയോളജി ഓഫീസിലേക്ക് മാർച്ച്"
english_title: "Kannur District Environment Coordination Committee March Geology Office Illegal Mining"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384162/kannur-geology-office-march-illegal-mining-environment-committee"
published_at: "2026-09-25T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6483634ebb_1000236097.jpg"
keywords: ["Kannur Illegal Mining", "Geology Office March Kannur", "Laterite Quarry Hills Survey", "TP Padmanabhan"]
---

# കണ്ണൂരിൽ ലൈസൻസില്ലാതെ അനധികൃത ഖനനം; നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജിയോളജി ഓഫീസിലേക്ക് മാർച്ച്

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ച് നടത്തി.

ജില്ലയിൽ ലൈസൻസില്ലാതെ നടത്തിവരുന്ന അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കുക, ചെങ്കൽ പാറപ്പരപ്പുകളുടെയും കുന്നുകളുടെയും സ്ഥിതി അറിയുന്നതിന് ഡ്രോൺ, സാറ്റ്ലൈറ്റ് സർവേ നടത്തുക, അനധികൃത ഖനനം തടയാൻ കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃക ഇവിടെയും സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

വി.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ഇ. കരുണാകരൻ, ഡോ. ഡി. സുരേന്ദ്രനാഥ്, അപ്പുക്കുട്ടൻ കാരയിൽ, അഡ്വക്കറ്റ് കസ്തൂരി ദേവൻ, ദേവദാസ് തളാപ്പ്, മേരി എബ്രഹാം, വിനോദ് പയ്യട, പള്ളിപ്രം പ്രസന്നൻ, ചന്ദ്രബാബു, വിശാലക്ഷൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384162/kannur-geology-office-march-illegal-mining-environment-committee)