---
title: "പേരാവൂർ ബീക്കൺ ടൗൺ പ്രൊജക്റ്റ്: ഒന്നാം ഘട്ട മെഗാ ശുചീകരണം ഇന്ന്"
english_title: "Peravoor Beacon Town Project First Phase Mega Cleaning Today Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384212/peravoor-beacon-town-project-first-phase-mega-cleaning-today-panchayat"
published_at: "2026-09-26T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7098520a7b_1000312325.jpg"
keywords: ["Peravoor", "Panchayathu", "Cleaning"]
---

# പേരാവൂർ ബീക്കൺ ടൗൺ പ്രൊജക്റ്റ്: ഒന്നാം ഘട്ട മെഗാ ശുചീകരണം ഇന്ന്

> **Lead Summary:** **പേരാവൂർ**: പേരാവൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പ്രൊജക്റ്റിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട മെഗാ ശുചീകരണ പ്രവർത്തനം ഇന്ന് നടക്കും. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടക്കമാകുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ടൗണിലെ മുഴുവൻ ആളുകളും വ്യാപാരികളും പങ്കാളികളാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു.

## Article Content

**പേരാവൂർ**: പേരാവൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പ്രൊജക്റ്റിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട മെഗാ ശുചീകരണ പ്രവർത്തനം ഇന്ന് നടക്കും. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടക്കമാകുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ടൗണിലെ മുഴുവൻ ആളുകളും വ്യാപാരികളും പങ്കാളികളാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു.

ശുചിത്വ രംഗത്ത് പഞ്ചായത്തിനെ മാതൃകാപരമായി ഉയർത്തിക്കൊണ്ടുവരികയും പേരാവൂർ ടൗണിന്റെ മുഖച്ഛായ മാറ്റുകയുമാണ് പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ടൗൺ സൗന്ദര്യവൽക്കരണത്തിന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

ശുചീകരണത്തിന്റെ ഭാഗമായി കടകളിൽ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങൾ കെട്ടിവെക്കുന്ന ചാക്കുകളിൽ അതത് സ്ഥാപനങ്ങളുടെ പേരുകൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറാൻ വ്യാപാരികൾ തയ്യാറാകണം. മഴക്കാലമായതിനാൽ വൻതോതിൽ മാലിന്യങ്ങൾ ട്രെഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റുന്നതിന് ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ഈ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384212/peravoor-beacon-town-project-first-phase-mega-cleaning-today-panchayat)