---
title: "ലഹരിക്കെതിരെ ഇനി വാർഡ് തല പോരാട്ടം; ‘തൂഫാൻ തദ്ദേശം’ സെപ്റ്റംബർ 28ന്"
english_title: "Thoofan Thadesam Anti Drug Ward Level Campaign September 28 Kerala Local Bodies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384234/thoofan-thadesam-anti-drug-ward-level-campaign-september-28-kerala-local-bodies"
published_at: "2026-09-26T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab748a25d007_1000312937.jpg"
keywords: ["Operation thoofan", "Thiruvananthapuram"]
---

# ലഹരിക്കെതിരെ ഇനി വാർഡ് തല പോരാട്ടം; ‘തൂഫാൻ തദ്ദേശം’ സെപ്റ്റംബർ 28ന്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള ‘തൂഫാൻ തദ്ദേശം’ പദ്ധതിക്ക് സെപ്റ്റംബർ 28ന് തുടക്കമാകും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും പദ്ധതിയുടെ ഭാഗമാക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള ‘തൂഫാൻ തദ്ദേശം’ പദ്ധതിക്ക് സെപ്റ്റംബർ 28ന് തുടക്കമാകും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും പദ്ധതിയുടെ ഭാഗമാക്കും.

ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ‘തൂഫാൻ വാരിയേഴ്സ്’ ബാഡ്ജ് അണിയിക്കും. ഓരോ വാർഡിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയായാണ് ‘തൂഫാൻ തദ്ദേശം’ പ്രവർത്തിക്കുക.

പോലീസിന്റെ ഇടപെടലിന് മുമ്പുതന്നെ സമൂഹത്തിലെ അപകടസാധ്യതകൾ തിരിച്ചറിയാൻ കഴിയുന്ന ‘ഏർലി ഇന്റർവെൻഷൻ’ സംവിധാനം ജനകീയമായി ആരംഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ പ്രാദേശിക തലത്തിൽ തന്നെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന് പ്രാധാന്യം നൽകും.

സെപ്റ്റംബർ 28ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ‘തൂഫാൻ’ പതാകകൾ ഉയർത്തും. കൗൺസിലിംഗിനൊപ്പം കൂടുതൽ ശക്തമായ റീഹാബിലിറ്റേഷൻ ഇടപെടലുകളിലേക്കും ‘തൂഫാൻ’ കടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384234/thoofan-thadesam-anti-drug-ward-level-campaign-september-28-kerala-local-bodies)